കരുനാഗപ്പള്ളി: സി.പി.ഐ അയണിവേലിക്കുളങ്ങര ബ്രാഞ്ച് കമ്മിറ്റി അംഗവും എ.ഐ.വൈ.എഫ് കരുനാഗപ്പള്ളി വില്ലേജ് കമ്മിറ്റി അംഗവുമായിരുന്ന രജനീഷിന്റെ 7ാം ചരമ വാർഷിക ദിനം വെട്ടത്ത് മുക്കിൽ സംഘടിപ്പിച്ചു. ഇന്നലെ രാവിലെ രജനീഷ് സ്മൃതി മണ്ഡപത്തിൽ പതാക ഉയർത്തി പുഷ്പാർച്ചന നടത്തി. അനുസ്മരണ യോഗം കരുനാഗപ്പള്ളി ടൗൺ ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ. രവി ഉദ്ഘാടനം ചെയ്തു. നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വസുമതി രാധാകൃഷ്ണൻ, ബ്രാഞ്ച് സെക്രട്ടറി പ്രദീപ് കുമാർ, എ.ഐ.വൈ.എഫ് കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി പ്രസിഡന്റ് അനീഷ്, ലോക്കൽ കമ്മിറ്രി അംഗം കൊച്ചുതോണ്ടലിൽ രാജു തുടങ്ങിയവർ സംസാരിച്ചു.