non
നോൺ ജേണലിസ്റ്റ് പെൻഷണേഴ്സ് യൂണിയൻ ജില്ലാ സമ്മേളനം യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി വി. ബാലഗോപാൽ ഉദ്ഘാടനം ചെയ്യുന്നു. കെ. ശ്രീധരൻ, കെ.ജി. ഗോപിനാഥൻ, എസ്. രാജേശേഖരൻ നായർ, ആർ. രാജേന്ദ്രൻ എന്നിവർ സമീപം

കൊല്ലം: നോൺ ജേർണലിസ്റ്റ് പെൻഷണേഴ്സ് യൂണിയൻ ജില്ലാ സമ്മേളനം പ്രസ് ക്ലബ് ഹാളിൽ സംസ്ഥാന ജനറൽ സെക്രട്ടറി വി. ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.ജി. ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ. ശ്രീധരൻ, യൂണിയൻ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് രാജശേഖരൻ നായർ, ജില്ലാ ജോയിന്റ് സെക്രട്ടറി ആർ. രാജേന്ദ്രൻ, കെ.എൻ.ഇ.എഫ് ജില്ലാ പ്രസിഡന്റ് എസ്. വിജയൻ എന്നിവർ സംസാരിച്ചു. സി.ആർ. പ്രഭ സ്വാഗതവും ജില്ലാ സെക്രട്ടറി വി. വേണു നന്ദിയും പറഞ്ഞു.

ഭാരവാഹികളായി കെ.ജി. ഗോപിനാഥൻ (പ്രസിസന്റ്), സി.ആർ. പ്രഭ (വർക്കിംഗ് പ്രസിസന്റ്), എൻ. ശ്രീകുമാരശർമ്മ (സെക്രട്ടറി), ജി. രാജേന്ദ്രപിള്ള (ജോയിന്റ് സെക്രട്ടറി),
വി. വേണു (ഖജാൻജി ), എൻ. വിജയകുമാർ, വി. സഹദേവൻ, രാമചന്ദ്രൻ പിള്ള, വാസുദേവൻ പിള്ള, ഇ. ഐഷാബീവി (കമ്മറ്റിയംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.