photo
എസ്.എൻ.ഡി.പി യോഗം കോലം പന്മന ശാഖാ വാർഷിക പൊതുയോഗം ചവറ യൂണിയൻ പ്രസിഡന്റ് അരിനല്ലൂർ സഞ്ജൻ ഉദ്ഘാടനം ചെയ്യുന്നു. സെക്രട്ടറി കാരയിൽ അനീഷ്, യോഗം ബോർഡ് മെമ്പർ കെ.സുധാകരൻ എന്നിവർ സമീപം

കരുനാഗപ്പള്ളി: എസ്.എൻ.ഡി.പി യോഗം കോലം പന്മന 3568-ാം നമ്പർ ശാഖയിലെ വാർഷിക പൊതുയോഗം ചവറ യൂണിയൻ പ്രസിഡന്റ് അരിനല്ലൂർ സഞ്ജയൻശാഖാ അങ്കണത്തിൽ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി കാരയിൽ അനീഷ്, യോഗം ബോർഡ് മെമ്പർ കെ. സുധാകരൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. ശാഖാ പ്രസിഡന്റ് ദിവാകരൻ അദ്ധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി വി.പി. പ്രകാശ് പ്രവർത്തന റിപ്പോ‌ർട്ട് അവതരിപ്പിച്ചു. രഘു, ശോഭകുമാർ, മുരളി എന്നിവർ സംസാരിച്ചു. ദിവാകരൻ (പ്രസിഡന്റ് ), വി.പി. പ്രകാശ് (വൈസ് പ്രസിഡന്റ് ), സരസൻ പുന്തല (സെക്രട്ടറി ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.