a
വെളിയം ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം കെ. ജഗദമ്മ നിർവഹിക്കുന്നു

എഴുകോൺ: വെളിയം ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം കെ. ജഗദമ്മ നിർവഹിച്ചു. കുഴിമതിക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ കരീപ്ര പഞ്ചായത്ത് പ്രസിഡന്റ് അബ്ദുൾ റഹ്മാന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ വെളിയം എ. ഇ.ഒ എസ്. ഷാജി റിപ്പോർട്ട് അവതരിപ്പിച്ചു. കൊട്ടാരക്കര ഡി. ഇ.ഒ കെ. അനിത, സ്കൂൾ എച്ച്. എം ടി. ആലീസ്, എൽ.പി.എസ് എച്ച്. എം ബി.വി. അനിതാകുമാരി, വെളിയം ബി.പി.ഒ ആർ. അനിൽകുമാർ, എച്ച്.എം ഫോറം കൺവീനർ കെ. ജി. അനിൽകുമാർ, ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, വിദ്യാഭ്യാസ ഉദ്യോഗസ്ഥർ തുടങ്ങിയവർ സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൽ എസ്. ആർ. ഷീജ സ്വാഗതവും സ്വീകരണ കമ്മിറ്റി കൺവീനർ അംബിക പ്രിയദർശിനി നന്ദിയും പറഞ്ഞു.