കുണ്ടറ: കേരളത്തിൽ സി.പി.എം നടത്തുന്നത് വികേന്ദ്രികൃത അഴിമതിയാണെന്ന് ബി.ജെ.പി ജില്ലാ സെക്രട്ടറി വൈക്കൽ സോമൻ പറഞ്ഞു. പരേതരുടേതുൾപ്പെടെയുള്ള ക്ഷേമപെൻഷൻ തുക തട്ടിയെടുത്തെന്ന ആരോപണത്തിൽ പേരയം സഹകരണ ബാങ്ക് പ്രസിഡന്റിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി കുണ്ടറ പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് സമിതി പ്രസിഡന്റ് വിനോജ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് നെടുമ്പന ശിവൻ, യുവമോർച്ച മണ്ഡലം പ്രസിഡന്റ് സനൽ, ഉഷാകുമാരി, മഹേന്ദ്രൻ, വിജയൻ സക്കറിയ, സുധർമ്മ എന്നിവർ സംസാരിച്ചു.