അഞ്ചൽ: കാശ്മീരിൽ മൈൻ സ്ഫോടനത്തിൽ വീരമൃത്യു വരിച്ച സൈനികൻ ഇടയം സ്വദേശി അഭിജിത്തിന്റെ കുടുംബത്തിന് കൊല്ലം മല്ലൂ സോൾജിയേഴ്സ് കുടുംബ സംഗമം സംഭരിച്ച തുക കൈമാറി. ഇത് സംബന്ധിച്ച് ഇടയം ശ്രീനാരായണ ഹാളിൽ നടന്ന യോഗം ഇടമുളയ്ക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. പുനലൂർ ആർ.ഡി.ഒ. ബി. രാധാകൃഷ്ണൻ തുക അഭിജിത്തിന്റെ രക്ഷിതാക്കളെ ഏൽപ്പിച്ചു. കൊട്ടാരക്കര ബാർ കൗൺസിൽ അംഗം നിമിഷാ മനോഹരൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ രജിമോൾ, ബിൻസി, അഞ്ചൽ പ്രസ് ക്ലബ് സെക്രട്ടറി എൻ.കെ. ബാലചന്ദ്രൻ, ഇടയം എസ്.എൻ.ഡി.പി ശാഖാ പ്രസിഡന്റ് സി.എസ്. സുന്ദരേശൻ, വെഞ്ചേമ്പ് സുരേന്ദ്രൻ, രാജി അലക്സ് തുടങ്ങിയവർ പങ്കെടുത്തു.