photo
എസ്.എൻ.ഡി.പി യോഗം 627-ാം നമ്പർ പെരുമ്പുഴ ശാഖയുടെ വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും കുണ്ടറ യൂണിയൻ പ്രസിഡന്റ് ഡോ. ജി. ജയദേവൻ ഉദ്ഘാടനം ചെയ്യുന്നു. അഡ്വ. നിരാവിൽ എസ്. അനിൽകുമാർ, എസ്. ഭാസി എന്നിവർ സമീപം

കുണ്ടറ: എസ്.എൻ.ഡി.പി യോഗം 627-ാം നമ്പർ പെരുമ്പുഴ ശാഖയുടെ വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും നടന്നു. കുണ്ടറ യൂണിയൻ പ്രസിഡന്റ് ഡോ. ജി. ജയദേവൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി അഡ്വ. നീരാവിൽ എസ്. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എസ്. ഭാസി മുഖ്യപ്രഭാഷണം നടത്തി. ബാഹുലേയൻ, പി. തുളസീധരൻ, എസ്. അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.

ഭാരവാഹികളായി ബിനോയ് (പ്രസിഡന്റ്), എസ്. മനുകുമാർ (വൈസ് പ്രസിഡന്റ്), കെ. ബാഹുലേയൻ(സെക്രട്ടറി), ബി. മോഹനൻ (യൂണിയൻ പ്രതിനിധി), എം.എസ്. വിശാൽ, ശ്രീകുമാർ, സുരേഷ് ബാബു, സുരേഷ് കുമാർ, എൻ. ദിലീപ്, ബി. ഉദയൻ (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.