photo
യോഗക്ഷേമ സഭ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വാളയാർ വിഷയത്തിൽ വായ മൂടിക്കെട്ടി നടത്തിയ പ്രതിഷേധ ധർണ

കൊട്ടാരക്കര: വാളയാർ വിഷയത്തിൽ ഇരകൾക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് യോഗക്ഷേമ സഭ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ വായ മൂടിക്കെട്ടി ധർണ നടത്തി. കൊട്ടാരക്കര താലൂക്ക് ഓഫീസിന് മുന്നിൽ നടന്ന ധർണ സംസ്ഥാന ദക്ഷിണ മേഖലാ സെക്രട്ടറി ശ്രീകുമാരര് ഉദ്ഘാടനം ചെയ്തു. വനിതാസഭ ജില്ലാ പ്രസിഡന്റ്‌ ജയാ മണി അദ്ധ്യക്ഷത വഹിച്ചു. കേരള ക്ഷേത്രസംരക്ഷണ സമിതി മാതൃസമിതി സംസ്ഥാന പ്രസിഡന്റ് ഡോ .ശ്രീഗംഗ യോഗദത്തൻ, സഭ ജില്ലാ സെക്രട്ടറി കെ.വി. വിനോദ്, വനിതാ സഭ ജില്ലാ സെക്രട്ടറി ശുഭ, രാധാകൃഷ്ണൻ പോറ്റി, മനോജ്‌ ശർമ്മ, ശ്രീലത അന്തർജ്ജനം, മൈത്രി ശർമ്മ, ജിഷ്ണു നാരായണൻ നമ്പൂതിരി, വിവിധ ഉപസഭ പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.