പൂയപ്പള്ളി: പൂയപ്പള്ളി ഗവ. ഹൈ സ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ പൂയപ്പള്ളി പൊലീസ് സ്റ്റേഷനിൽ നടത്തിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി. നൂറ് ഗ്രോബാഗുകളിലായി നടത്തി വന്ന പച്ചക്കറി കൃഷിയുടെ വിളവെടുപ്പിന്റെ ഉദ്ഘാടനം പൂയപ്പള്ളി പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ് .എച്ച് .ഒ വിനോദ്‌ചന്ദ്രനും ഉൽപ്പന്നങ്ങൾ കുട്ടികൾക്ക് നൽകുന്നതിന്റെ ഉദ്‌ഘാടനം പ്രഥമാദ്ധ്യാപിക വസന്തകുമാരിയും നിർവഹിച്ചു . ചടങ്ങിൽ സബ് ഇൻസ്‌പെക്ടർ രാജേഷ്‌കുമാർ ,സി.പി.ഒമാരായ റാണി , ഗിരിജ , ഓഫീസ് അംഗം ഷാരോൺ എന്നിവർ പങ്കെടുത്തു.