പരവൂർ: പരവൂർ ഫൈൻ ആർട്സ് സൊസൈറ്റിയുടെ മഹാത്മാഗാന്ധി ജന്മവാർഷിക ആഘോഷത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ബോധവത്കരണ ക്ലാസ് ശാസ്ത്രസാഹിത്യ പരിഷത്ത് മുൻ പ്രസിഡന്റ് ആർ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് കെ. സദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ആർ. പ്രസന്നകുമാറിന്റെ 'ഗാന്ധിജിയും പരിസ്ഥിതിയും' എന്ന പുസ്തകം മുൻ മന്ത്രി സി.വി. പത്മരാജൻ പ്രകാശനം ചെയ്തു. എസ്.എൻ.വി ഗേൾസ് ഹൈസ്കൂൾ വിദ്യാർത്ഥിനികളായ കെ.ആർ. അഞ്ജലി, എസ്.ബി. ശ്രുതി എന്നിവർ പുസ്തകം പരിചയപ്പെടുത്തി. ആർ. പ്രസന്നകുമാർ, വി. രാജു, എസ്. രാജീവനുണ്ണിത്താൻ എന്നിവർ സംസാരിച്ചു.
∙∙