ശാസ്താംകോട്ട: ബൈക്കും കാറും കൂട്ടിയിടിച്ചു പിന്നിലിരുന്ന യുവാവ് മരിച്ചു . ശൂരനാട് പടിഞ്ഞാറ്റകിഴക്ക് തെങ്ങുംതുണ്ടിൽ സിബി ബാബുവാണ് (32) മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന ശൂരനാട് രശ്മി നിവാസിൽ ഹരികൃഷ്ണൻ പരിക്കുകളോടെ ആലപ്പുഴ വണ്ടാനം ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്ച രാത്രി 10 .45നു ഭരണിക്കാവ് ജെ.എം.ഹൈസ്കൂളിന് സമീപമാണ് അപകടമുണ്ടായത് . റോഡ് സൈഡിൽ പാർക്ക് ചെയ്തിരുന്ന കാർ എടുത്തപ്പോൾ പിറകെ വന്ന ബൈക്ക് തട്ടുകയായിരുന്നു . പിന്നിലെ സീറ്റിനു ഉയരം കൂടുതലായതിനാൽ ദൂരേക്ക് സിബി ബാബു തെറിച്ചു വീഴുകയായിരുന്നു. മരിച്ച സിബി കരുനാഗപ്പള്ളിയിലെ സ്വകാര്യ ലാബിൽ ടെക്‌നീഷ്യനായിരുന്നു. സംസ്‌കാരം ഇന്ന് രാവിലെ 11മണിക്ക് ഐ.പി.സി ശാലേം ചാത്തകുളം സെമിത്തേരിയിൽ. ഭാര്യ: മീര, മകൻ:ദാനൂസ്. പിതാവ് : പരേതനായ ബാബു. മാതാവ്: സുജ സഹോദരൻ: എബി.