navas
ശൂരനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തിന്റെ ശിലാ സ്ഥാപനം കോവൂർ കുഞ്ഞുമോൻ എം.എൽ.എ നിർവഹിക്കുന്നു

ശാസ്താംകോട്ട: ശൂരനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം കോവൂർ കുഞ്ഞുമോൻ എം.എൽ.എ നിർവഹിച്ചു. കോവൂർ കുഞ്ഞുമോൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 35 ലക്ഷം രൂപ ചെലവിട്ടാണ്പുതിയ കെട്ടിടം നിർമ്മിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. അരുണാ മണി, ജില്ലാ പഞ്ചായത്ത് അംഗം എം. ശിവശങ്കരപ്പിള്ള, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനിതാ പ്രസാദ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ കെ. കലാദേവി, മുബീന ടീച്ചർ ,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൃഷ്ണകുമാരി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അംബികാദേവി പിള്ള, സുമ ടീച്ചർ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹാരിസ്, ഗ്രാമ പഞ്ചായത്ത് അംഗം കെ.വി. അഭിലാഷ്, പി.ഡബ്ലിയു.ഡി കെട്ടിട വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ രാജേഷ്, മെഡിക്കൽ ഓഫീസർ ഡോ. വിമല, എച്ച്. എം. സി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.