ചവറ : വൈസ്മെൻസ് ഇന്റർനാഷണൽ ഇന്ത്യ ഏരിയാ സൗത്ത് വെസ്റ്റ് റീജിയണൽ സോൺ 2 ഡിസ്ട്രിക്ട് ആറിന്റെ ഈ വർഷത്തെ കൾച്ചറൽ മീറ്റായ കലാഞ്ജലി 2019 കരുനാഗപ്പള്ളി ടൗൺ ക്ലബിൽ നടന്നു. ആർ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡിസ്ട്രിക്ട് പ്രസിഡന്റ്
അഡ്വ. ഫ്രാൻസിസ് ജൂഡ് നെറ്റോ അദ്ധ്യക്ഷത വഹിച്ചു. സിനിമാ നിർമ്മാതാവും സംവിധായകനുമായ റെജി പ്രഭാകരൻ ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് 12 ക്ലബുകൾ നടത്തിയ വിവിധ കലാമത്സരങ്ങൾ നടന്നു. ഓവറാൾ ചാമ്പ്യൻഷിപ്പ് ശശിബാബു പ്രസിഡന്റ് ആയ ചവറ ക്ലബ് കരസ്ഥമാക്കി. യോഗത്തിൽ
റീജിയണൽ ഡയറക്ടർ അജിത ബാബു , ഡിസ്ട്രിക്ട് സെക്രട്ടറി ആൽബർട്ട് ഡിക്രൂസ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് സമ്മാനദാനവും നടന്നു.