കൊട്ടിയം: കണ്ണനല്ലൂർ മുസ്ലീം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നബിദിന റാലിയും പൊതുസമ്മേളനവും നടന്നു. മുഖത്തലയിൽ നിന്നാരംഭിച്ച റാലി കണ്ണനല്ലൂർ ജംഗ്ഷനിൽ സമാപിച്ചു. തുടർന്ന് നടന്ന സമ്മേളനം എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. ലാലാ ആറാട്ടുവിള അദ്ധ്യക്ഷത വഹിച്ചു. ഷിഫാർ മൗലവി അൽ ഖാസിയ മുഖ്യപ്രഭാഷണം നടത്തി. കണ്ണനല്ലൂർ മുസ്ലിം ജമാഅത്ത് ഇമാം സലീം ഷാ മൗലവി, എ.എൽ. നിസാമുദ്ദീൻ, കെ.ഐ. നിസാറുദ്ദീൻ, മുഖത്തല റഹീം, ഷംസുദ്ദീൻ തോട്ടത്തിൽ, പൂക്കുഞ്ഞ്, നാസിമുദീൻ ലബ്ബ, സൈനുലാബ്ദീൻ, സുബൈർ, ഹബീബ് എന്നിവർ സംസാരിച്ചു.