ചവറ : മുതിർന്ന മാദ്ധ്യമപ്രവർത്തകനും അദ്ധ്യാപകനും കവിയും സാമൂഹിക സാംസ്‌കാരിക പ്രവർത്തകനുമായിരുന്ന ചവറ വിജയന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് പുരോഗമന കലാ സാഹിത്യ സംഘം ചവറ ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ യോഗം ചേർന്നു. നല്ലെഴുത്തുമുക്കിൽ നടന്ന യോഗത്തിൽ ഏരിയാ പ്രസിഡന്റ് സി. രഘുനാഥ് അദ്ധ്യക്ഷനായി. സി.പി.എം ഏരിയാ സെക്രട്ടറി ടി. മനോഹരൻ. ആർ.എസ്.പി സംസ്ഥാന കമ്മിറ്റി അംഗം സി.പി. സുധീഷ് കുമാർ, പി.ബി. രാജു, ആർ. രവീന്ദ്രൻ, കെ.എ. നിയാസ്, ടി. രാഹുൽ, പി.കെ. ഗോപാലകൃഷ്ണൻ, ഇ. ജോൺ, ജെ. ജോയി, എം.കെ. ചന്ദ്രശേഖരൻ, ബാബു രാജേന്ദ്രൻ പിള്ള എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.