kudumbam
കുടുംബയോഗ രൂപീകരണ യോഗം യൂണിയൻ വൈസ് പ്രസിഡന്റ് കെ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.

പത്തനാപുരം: എസ്.എൻ.ഡി.പി യോഗം 2693-ാം നമ്പർ താഴത്തുവടക്ക് ശാഖയിൽ മൂന്ന് കുടുംബയോഗ യൂണിറ്റുകൾ രൂപീകരിച്ചു. ശാഖാ പ്രസിഡന്റ് എസ്.എൻ.ശശിധരന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം പത്തനാപുരം യൂണിയൻ വൈസ് പ്രസിഡന്റ് കെ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ കൗൺസിലർ ബി. കരുണാകരൻ, ശാഖാ സെക്രട്ടറി കെ. ദിവാകരൻ, വൈസ് പ്രസിഡന്റ് എം.കെ. ലാലൻ തുടങ്ങിയവർ സംസാരിച്ചു.