snd
പുനലൂർ യൂണിയനും യൂണിയൻ അതിർത്തിയിലെ ശാഖായോഗങ്ങളും ഉൾപ്പെടുത്തി ഡിജിറ്റൽ സംവിധാനം സജ്ജീകരിക്കുന്നതിന്റെ കരാർ പുനലൂർ യൂണിയൻ പ്രസിഡന്റ് ടി.കെ. സുന്ദരേശൻ കൈമാറുന്നു. യോഗം അസി. സെക്രട്ടറി വനജ വിദ്യാധരൻ, യൂണിയൻ കൗൺസിലർ കെ.വി. സുഭാഷ് ബാബു, യൂണിയൻ സെക്രട്ടറി ആർ. ഹരിദാസ്, യോഗം ഡയറക്ടർമാരായ എൻ. സതീഷ്കുമാർ, ജി. ബൈജു തുടങ്ങിയവർ സമീപം

പുനലൂർ: എസ്.എൻ.ഡി.പി യോഗം പുനലൂർ യൂണിയനിൽ യൂണിയൻ അതിർത്തിയിലെ 67 ശാഖാ യോഗങ്ങളെയും ഉൾപ്പെടുത്തി ഡിജിറ്റൽ സംവിധാനം സജ്ജമാക്കുന്നു. ശാഖകളിലെ എല്ലാ ശ്രീനാരായണിയരുടെയും ഉന്നമനവും അഭിവൃദ്ധിയും മെച്ചപ്പെടുത്തുക എന്നതാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി 67ശാഖകളിലെ 15, 000ത്തോളം കുടുംബാഗങ്ങളിൽ നിന്നുള്ള അരലക്ഷത്തിലധികം പേരുടെ വിവര ശേഖരണം നടത്തും.

യൂണിയന്റെയും ശാഖകളുടെയും പ്രവർത്തനങ്ങൾ സുതാര്യമാക്കുന്നതിന് പുറമെ യൂണിയൻ അതിർത്തിയിലെ ശ്രീനാരായണീയുടെ വിരങ്ങൾ ശേഖരിക്കാനും അവർക്ക് ആവശ്യമുളള സമയത്ത് നിർദ്ദേശങ്ങൾ നൽകുക, കുടുംബാംഗങ്ങളുടെയും മറ്റും വിദ്യാഭ്യാസം, തൊഴിൽ, ആരോഗ്യം, ബിസിനസ്, ശാഖയുടെ ദൈനംദിന പ്രവർത്തനങ്ങൾ തുടങ്ങിയവ ശേഖരിച്ച് റിക്കാർഡ് ചെയ്യും. ഇത് യൂണിയൻ, ശാഖാ ഭാരവാഹികൾക്ക് ഓഫീസിലും വീട്ടിലും ഇരുന്ന് അറിയുവാനും വിശകലനം ചെയ്യുവാനും സാധിക്കും. ഇതിലൂടെ സംഘടനയും ശക്തിപ്പെടുത്താൻ സാധിക്കുമെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിച്ചത്.

വിവരശേഖരണം ആരംഭിക്കുന്നതിന്റെ ഭാഗമായി യൂണിയൻ അതിർത്തിയിലെ ശാഖാ ഭാരവാഹികളുടെയും പോഷക സംഘന പ്രവർത്തകരുടെയും സംയുക്ത യോഗം യൂണിയൻ ഓഫീസിൽ ചേർന്നു. യൂണിയൻ പ്രസിഡന്റ് ടി.കെ. സുന്ദരേശൻ യോഗം ഉദ്ഘാടനം ചെയ്തു. യോഗം അസി. സെക്രട്ടറി വനജ വിദ്യാധരൻ, യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ. പ്രതീപ്, യൂണിയൻ സെക്രട്ടറി ആർ. ഹരിദാസ്, യോഗം ഡയറക്ടർമാരായ എൻ. സതീഷ്‌കുമാർ, ജി. ബൈജു, യൂണിയൻ കൗൺസിലർമാരായ എസ്. സദാനന്ദൻ, സന്തോഷ് ജി. നാഥ്, എൻ. സുന്ദരേശൻ, അടുക്കളമൂല ശശിധരൻ, കെ.വി. സുഭാഷ്ബാബു തുടങ്ങിയ നേതാക്കൾ സംസാരിച്ചു. തുടർന്ന് ഡിജിറ്റൽ സംവിധാനം ഒരുക്കുന്നതിൻെറ കരാർ സ്വകാര്യ കമ്പനിയുമായി യൂണിയൻ പ്രസിഡന്റ് കൈമാറി.