അഞ്ചൽ: അഞ്ചൽ ഉപജില്ലാ കലോത്സവം വാളകം ആർ.വി.എച്ച്.എസ്.എസിൽ മുന്നാക്ക വികസന കോർപ്പറേഷൻ ചെയർമാൻ ആർ. ബാലകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സരോജാ ദേവി, അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് അംഗം സി. ശ്രീലക്ഷ്മി, ഇടമുളയ്ക്കൽ ഗ്രാമ പഞ്ചായത്ത് അംഗം ബേബി മാത്യു , പ്രിൻസിപ്പൽ ടി.പി. കുഞ്ഞുമോൻ, ഹെഡ്മിസ്ട്രസ് കെ.ആർ. ഗീത, പി.ടി.എ പ്രസിഡന്റ് കെ.എൽ. വർഗീസ് എന്നിവർ പ്രസംഗിച്ചു. അഞ്ചൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി. ദിലീപ് സ്വഗതവും സ്വീകരണ കമ്മിറ്റി കൺവീനർ എം.എസ്. സാജൻ നന്ദിയും പറഞ്ഞു.