കുലശേഖരപുരം: ജനകീയ ആസൂത്രണ പദ്ധതി അനുസരിച്ച് കുലശേഖരപുരം ഗ്രാമപഞ്ചായത്തിലെ പട്ടികജാതി കുടുംബങ്ങൾക്ക് വാട്ടർ ടാങ്കുകൾ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീലേഖ കൃഷ്ണകുമാർ വിതരണോദ്‌ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എച്ച്.എ. സലാം, സീമചന്ദ്രൻ, സെക്രട്ടറി മനോജ്, അസിസ്റ്റന്റ് സെക്രട്ടറി റുബീന എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.