cahew

കുലശേഖരപുരം: കുലശേഖരപുരം നോർത്ത് ഗിൽഗാൽ കശുഅണ്ടി ഫാക്ടറിയുടെ മുന്നിൽ തൊഴിലാളികൾ നടത്തിവന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പായി. മാനേജുമെന്റുമായി നടത്തിയ ചർച്ചയ്ക്ക് ഒടുവിലാണ് സമരം അവസാനിപ്പിച്ചത്.

തൊഴിലാളികൾക്ക് നിയമപരമായി ലഭിക്കേണ്ട എല്ലാ ആനുകൂല്യങ്ങളും സമയബന്ധിതമായി നൽകാമെന്ന് മാനേജ്‌മെന്റ് ഉറപ്പുനൽകി. കാഷ്യു വർക്കേഴ്സ് യൂണിയൻ ഏരിയ സെക്രട്ടറി ഡി. രാജൻ, സി.പി.എം ലോക്കൽ സെക്രട്ടറി പി. ഉണ്ണി, കൺവീനർ എ. ഗോപി, എച്ച്‌.എ സലാം, എ. ബക്കർ, ഗിരിജ അപ്പുക്കുട്ടൻ എന്നിവർ ചർച്ചയ്ക്ക് നേതൃത്വം നൽകി.