ഓച്ചിറ: തഴവ മഠത്തിൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന കരനെൽക്കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ആർ. രാമചന്ദ്രൻ എം. എൽ.എ നിർവഹിച്ചു. നിറകതിർ സ്കൂൾ മാനേജർ എൽ. ചന്ദ്രമണി ഏറ്റുവാങ്ങി. തഴവ കൃഷി ഭവനിൽ നിന്ന് ലഭിച്ച ഉമ നെൽവിത്താണ് കൃഷിക്ക് ഉപയോഗിച്ചത്. ബ്ലോക്ക് പഞ്ചായത്തംഗവും പി.ടി.എ പ്രസിഡന്റുമായ ബിജു പാഞ്ചജന്യം അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ശ്രീലത മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്തംഗം സലിം അമ്പീത്തറ, കൃഷി ഓഫീസർ കെ.ഐ. നൗഷാദ്, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ കെ. ഉണ്ണിക്കൃഷ്ണപിള്ള, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ മീനാകുമാരി, ഹെഡ്മിസ്ട്രസ് ടി.എൽ.സബിത, അനിൽ പുലിത്തിട്ട തുടങ്ങിയവർ സംസാരിച്ചു. മനോജ് കുമാർ സ്വാഗതവും ഷാജി നന്ദിയും പറഞ്ഞു.