ചാത്തന്നൂർ: എസ്.എൻ.ഡി.പി യോഗം ടി.കെ. മാധവൻ മെമ്മോറിയൽ ശാഖയിലെ ഗുരുദീപം സ്വയം സഹായ സംഘത്തിന്റെ ഒന്നാമത് വാർഷികം നടന്നു. വാർഷികാഘോഷം എസ്.എൻ.ഡി.പി യോഗം ചാത്തന്നൂർ യൂണിയൻ പ്രസിഡന്റ് ബി.ബി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ അസിസ്റ്റന്റ് സെക്രട്ടറി കെ. നടരാജൻ, ചിത്ര, സുഷമ എന്നിവർ സംസാരിച്ചു.