ഓടനാവട്ടം: കുടവട്ടൂർ ചാമവിളമുക്കിലെ വഴിയോര വിപണിയിൽ നിന്ന് വാങ്ങിയ മീനിൽ പുഴുവിനെ കണ്ടെത്തിയതായി പരാതി. ഇന്നലെ രാവിലെ കുടവട്ടൂർ ഉമാമമന്ദിരത്തിൽ വാങ്ങിയ ചൂരമീൻ പാചകത്തിനെടുത്തപ്പോഴാണ് മീനിനുള്ളിൽ പുഴുക്കളെ കണ്ടെത്തിയത്.. വീട്ടുകാർ നടത്തിയ അന്വേഷണത്തിൽ അവർക്കൊപ്പം മത്സ്യം വാങ്ങിയവർക്കെല്ലാം ഇതേ അനുഭവമാണ് ഉണ്ടായത്. വ്യാപാരിയെ അന്വേഷിച്ച് തിരികെ വന്നപ്പോഴേക്കും അയാൾ രക്ഷപെട്ടിരുന്നു.