shibu
ക്ലാപ്പന ഗ്രാമ പഞ്ചായത്ത് പതിമൂന്നാം വാർഡിൽ നടന്ന സാന്ത്വന സ്പർശം രണ്ടാം ഘട്ട പദ്ധതിയുടെ ഉദ്ഘാടനം മുൻ മന്ത്രി ഷിബു ബേബിജോൺ നിർവഹിക്കുന്നു

ഓച്ചിറ: ക്ലാപ്പന ഗ്രാമ പഞ്ചായത്ത് പതിമൂന്നാം വാർഡിൽ നടന്ന സാന്ത്വന സ്പർശം രണ്ടാംഘട്ട പദ്ധതിയുടെ ഉദ്ഘാടനം മുൻ മന്ത്രി ഷിബു ബേബിജോൺ നിർവഹിച്ചു. വാർഡ് മെമ്പർ ക്ളാപ്പന ഷിബു അദ്ധ്യക്ഷത വഹിച്ചു. കാൻസർ രോഗികൾക്കുള്ള കിറ്റ് വിതരണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.എം. ഇക്ബാലും അഗതികൾക്കുള്ള ഓണക്കിറ്റ് വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധമണിയും മുതിർന്ന അംഗത്തിനുള്ള ഓണപ്പുടവ വിതരണം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീകലയും നിർവഹിച്ചു.