ചാത്തന്നൂർ: ചിറക്കര ഗ്രാമപഞ്ചായത്ത് കേരളോത്സവം സമാപിച്ചു. ഉളിയനാട് ഗവ. ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സമാപന സമ്മേളനം ഇത്തിക്കര ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ലൈല ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. ദീപു അദ്ധ്യക്ഷത വഹിച്ചു.ചിറക്കര സലിംകുമാർ, ചാത്തന്നൂർ ശ്യാം, സുജി കോതേരി തുടങ്ങിയ വ്യക്തികളെ ചടങ്ങിൽ ആദരിച്ചു. കലാകായിക മത്സരങ്ങളുടെ സമ്മാനദാനവും ചടങ്ങിൽ നടന്നു.
ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശകുന്തള, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഉല്ലാസ് കൃഷ്ണൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജി. പ്രേമചന്ദ്രനാശാൻ, രജിത രാജേന്ദ്രൻ, സിന്ധുമോൾ തുടങ്ങിയവർ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദുസുനിൽ സ്വാഗതവും യുവജനക്ഷേമ ബോർഡ് യൂത്ത് കോ ഓർഡിനേറ്റർ പി. മനു നന്ദിയും പറഞ്ഞു.