spraddeep-kumar
എസ്. പ്രദീപ് കുമാർ

കൊല്ലം: യു. എ. ഇ യിൽ നടക്കുന്ന ഇൻഡോ അറബ് ഉച്ചകോടിയിൽ മഹാത്മാ ഗാന്ധി പീസ് ഫൗണ്ടേഷൻ സംസ്ഥാന ചെയർമാൻ എസ്. പ്രദീപ് കുമാർ പങ്കെടുക്കും. 15, 16 തീയതികളിലാണ് സമ്മേളനം.
ഇന്ത്യയിൽനിന്നും മ​റ്റു അറബ് രാജ്യങ്ങളിൽ നിന്നുമായി 80 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. ഇന്ത്യയെ പ്രതിനിധീകരിച്ച് വിവിധലോക സമ്മേളനങ്ങളിൽ പങ്കെടുത്തിട്ടുള്ള എസ്.പ്രദീപ് കുമാർ കൊല്ലം തേവള്ളിയിൽ നന്ദപരിയിലാണ് താമസം .കൺസ്യൂമർ വിജിലൻസ് പ്രസിഡന്റ്, ബി.എസ്.എസ് പ്രോഗ്രാം ഓഫീസർ എന്നീ നിലകളിലും പ്രവർത്തിച്ചു വരുന്നു.