കൊല്ലം: എസ്.സി.ഇ.ആർ.ടിയുടെ അക്കാദമിക പിന്തുണയോടെ കൊല്ലം ഡയറ്റ് നടപ്പാക്കുന്ന സ്പോർട്സ് മാത്‌സ് പദ്ധതിയുടെ പാക്കേജ് രൂപീകരിക്കാനുള്ള അവസാനഘട്ട ശില്പശാല കൊട്ടിയം ആനിമേഷൻ സെന്ററിൽ സമാപിച്ചു.
ചാത്തന്നൂർ കോയിപ്പാട് എൽ.പി.എസ്, ശാസ്താംകോട്ട കടമ്പനാട് എൽ.പി.എസ് എന്നിവിടങ്ങളിലാണ് പദ്ധതി ആദ്യഘട്ടത്തിൽ നടപ്പാക്കുന്നത്. ഡയറ്റ് അക്കാഡമിക് കോ ഓർഡിനേറ്റർ എസ്. ഷീജ, അസി. കോ ഓർഡിനേറ്റർ മായ, അദ്ധ്യാപകരായ എസ്. സൈജ, രതീഷ് സംഗമം തുടങ്ങിയവർ നേതൃത്വം നൽകി.