പത്തനാപുരം:പത്തനാപുരം പഞ്ചായത്തിലെ കുടുംബശ്രീ സാന്ത്വനം പദ്ധതിക്ക് തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് എച്ച്. നജീബ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ നസീമ ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അജിതാ ബീഗം, സ്ഥിരംസമിതി അദ്ധ്യക്ഷൻമാരായ സി. രാജേന്ദ്രൻ നായർ, എസ്.എം. ഷെരീഫ്,സി.ഡി.എസ് ചെയർപേഴ്സൺ സുലോചന, ജനപ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.