ചാത്തന്നൂർ: ഇന്ന് കാണുന്ന കേരളം രൂപപ്പെട്ടത്തിൽ നാടക ലോകത്തിന്റെ പങ്ക് അമൂല്യമാണെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിഅമ്മ പറഞ്ഞു. പ്ലാക്കാട് പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മഖാൻജി സ്മാരക അഖില കേരള പ്രൊഫഷണൽ നാടകോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഇടക്കാലത്ത് നഷ്ട്ടപ്പെട്ടുപോയെങ്കിലും പഴയ പ്രതാപത്തിലേക്ക് നാടകലോകം തിരികെ വരുന്നത് കേരളത്തിന്റെ സാമൂഹിക സാംസ്കാരിക രംഗത്തിന് പുത്തൻ ഉണർവേകുമെന്നും മന്ത്രി പറഞ്ഞു.
ജി.എസ്. ജയലാൽ എം.എൽ.എ അദ്ധ്യക്ഷനായിരുന്നു. നാടക രചയിതാവ് ഫ്രാൻസിസ് ടി. മാവേലിക്കര മുഖ്യപ്രഭാഷണം നടത്തി. എം. സുഭാഷ്, ഷേർളി സ്റ്റീഫൻ, അമൃത, സന്തോഷ് പ്രിയൻ, ജി. ഷാജികുമാർ, പി. പ്രശോഭ് തുടങ്ങിയവർ സംസാരിച്ചു.
ഇന്ന് രാത്രി 7.30ന് പാലാ കമ്മ്യൂണിക്കേഷന്റെ 'ജീവിതം മുതൽ ജീവിതം വരെ' എന്ന നാടകം അരങ്ങേറും. നാടകോത്സവം 16ന് സമാപിക്കും.