കൊല്ലം : പാലിന് അമിതവില ഈടാക്കുന്ന ക്ഷീരസംഘങ്ങൾക്കെതിരേ നിയമനടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കേരള ജനകീയ ഉപഭോക്തൃ സമിതിയുടെ നേതൃത്വത്തിൽ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. സമിതി പ്രസിഡന്റ് അഡ്വ . എം.പി.സുഗതൻ ഉദ്ഘാടനം ചെയ്തു.ഭാരവാഹികളായ കിളികൊല്ലൂർ തുളസി, കല്ലുംപുറം വസന്തകുമാർ, തഴുത്തല ദാസ്, കെ.ചന്ദ്രബോസ്, ലൈക്ക് പി.ജോർജ്, വൈ.അച്ചൻകുഞ്ഞ് എന്നിവർ പ്രസംഗിച്ചു.