കുണ്ടറ: ഉപജില്ലാ സ്കൂൾ യുവജനോത്സവത്തിന് ഇളമ്പള്ളൂരിൽ തുടക്കമായി. ഇളമ്പള്ളൂർ ദേവീക്ഷേത്ര മൈതാനിയിലെ ഒന്നാംനമ്പർ വേദിയിൽ നടന്ന സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ഇളമ്പള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജലജാ ഗോപൻ അദ്ധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രാജീവ്, കെ. ബാബുരാജൻ, ഷേർളി സത്യദേവൻ, ടി. ഗോപകുമാർ, ഷൈല കെ. മധു, ഗിരീഷ്കുമാർ, കെ.സി. വരദരാജൻ പിള്ള, ഗിരീഷ് കുമാർ, സി.ആർ. രാധാകൃഷ്ണപിള്ള, കുര്യൻ എ. ജോൺ, പോൾ ആന്റണി, സി.ജി. ഗോപൂകൃഷ്ണൻ, എൽ. രമ, എൽ. അനിൽകുമാർ, ജി.എസ്. സുനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.
ഇന്ന് ഭരതനാട്യം, മോഹനിയാട്ടം, കുച്ചിപ്പുടി, കേരളനടനം, ലളിതഗാനം, ശാസ്ത്രീയസംഗീതം, കേരളനടനം തുടങ്ങിയ മത്സരങ്ങൾ നടക്കും. നാല് ദിവസം ഒൻപത് വേദികളിലായി 94 ഇനങ്ങളിൽ 3000 വിദ്യാർത്ഥികളാണ് മത്സരിക്കുന്നത്.
പൂർണായും ഹരിതചട്ടങ്ങൾ പാലിച്ച് നടത്തുന്ന യുവജനോത്സവം വെള്ളിയാഴ്ച സമാപിക്കും. സമാപന സമ്മേളനം ജില്ലാ പഞ്ചാത്ത് വൈസ് പ്രസിഡന്റ് സി. രാധാമണി ഉദ്ഘാടനം ചെയ്യും.