കുന്നത്തൂർ: വാളയാറിൽ പീഡനത്തെ തുടർന്ന് ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട പെൺകുട്ടികൾക്ക് നീതി തേടി പോരുവഴിയിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. ഇടയ്ക്കാട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേവഗിരി കോളനി ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രകടനവും പ്രതിക്ഷേധ ജ്വാലയും മലനടയിൽ സമാപിച്ചു. തുടർന്നു നടന്ന യോഗം കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി സുഹൈൽ അൻസാരി ഉദ്ഘാടനം ചെയ്തു. സ്റ്റാൻലി അലക്സ് അദ്ധ്യക്ഷത വഹിച്ചു. സദാശിവൻപിള്ള, അർത്തിയിൽ ഷെഫീക്ക്, ഇടയ്ക്കാട് രതീഷ്, ധനകൃഷ്‌ണപിള്ള, ഇടയ്ക്കാട് പ്രസന്നൻ, രാജേഷ് മണ്ണാറോഡ് എന്നിവർ സംസാരിച്ചു. നിധിൻ പ്രകാശ്, രാജൻ ജോർജ്, അരുൺ ഉത്തമൻ, അബ്‌ദുള്ള സലീം, താരീഫ്, രാധാകൃഷ്ണൻ, അനിൽ, രാജീവ്, രാജീവൻ, സിന്ധു ഗോപാൽ എന്നിവർ നേതൃത്വം നൽകി.