പാരിപ്പള്ളി: സംസ്കാരയുടെ പതിമൂന്നാമത് സംസ്ഥാന പ്രൊഫഷണൽ നാടകോത്സവത്തിന് തുടക്കമായി. നാടക പ്രവർത്തകൻ ശ്രീമൂലനഗരം മോഹൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ജായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. പാലാതങ്കം, അഹമ്മദ് മുസ്ലിം, വക്കം മാധവൻ, കാഞ്ഞിരപ്പുഴ ശശി, കരിങ്ങന്നൂർ ഗോപാലകൃഷ്ണൻ, വേളമാനൂർ അഭിലാഷ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. നാടകനടൻ വക്കം ഷക്കീർ, അഹമ്മദ് മുസ്ലീം എന്നിവർ സംസാരിച്ചു. സംസ്കാര സെക്രട്ടറി പ്രവീൺകുമാർ സ്വാഗതവും പ്രസിഡന്റ് രാധാകൃഷ്ണപിള്ള നന്ദിയും പറഞ്ഞു.