eravipuram
ഇരവിപുരം സീനിയർ സിറ്റിസൺസ് വെൽഫെയർ ഓർഗനൈസേഷന്റെ കുടുംബസംഗമം മുൻ ജയിൽ ഡി.ഐ.ജി ബി. പ്രദീപ് ഉദ്ഘാടനം ചെയ്യുന്നു. പീറ്റർ പ്രദീപ്, പ്രൊഫ. മുഹമ്മദ് ബഷീർ, ബിനോദ് ബി. കുമാർ, ഷിബു ജെ. പീറ്റർ, വിനോദ് കുമാർ എന്നിവർ സമീപം

കൊല്ലം: കൂട്ടുകുടുംബ വ്യവസ്ഥിതി ഇല്ലാതാവുകയും അണുകുടുംബ സംസ്കാരം വളരുകയും നമ്മുടെ സംസ്കാരം ആധുനികതയിലേയ്ക്ക് എത്തപ്പെടുകയും ചെയ്തതോടെ വയസായ മാതാപിതാക്കളെ സ്നേഹിക്കാനോ വേണ്ട പരിചരണം നൽകാനോ മക്കളിൽ ബഹുഭൂരിപക്ഷത്തിനും കഴിയാതെ പോകുന്നത് കൊണ്ടാണ് അവർ വൃദ്ധസദനങ്ങളെയും പകൽവീടുകളെയും ആശ്രിയിക്കേണ്ടി വരുന്നതെന്ന് മുൻ ജയിൽ ഡി.ഐ.ജി ബി. പ്രദീപ് പറഞ്ഞു. ഇരവിപുരം സീനിയർ സിറ്റിസൺസ് വെൽഫെയർ ഓർഗനൈസേഷന്റെ കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രസി‌‌ഡന്റ് റിട്ട. പ്രൊഫ. ഇ.എം. മുഹമ്മദ് ബഷീർ അദ്ധ്യക്ഷത വഹിച്ചു. പീറ്റർ പ്രദീപ് മുഖ്യപ്രഭാഷണം നടത്തി. 'വയോജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ, ബുദ്ധിമുട്ടുകൾ, വയോജനങ്ങൾക്ക് നൽകാൻ കഴിയുന്ന നിയമ സഹായങ്ങൾ' എന്നീ വിഷയങ്ങളിൽ ഇരവിപുരം എസ്.ഐ ബിനോദ് ബി. കുമാർ, പി.ആർ.ഒ വിനോദ് കുമാർ, സി.പി.ഒ ഷിബു ജെ. പീറ്റർ എന്നിവർ സംസാരിച്ചു.

ജന. സെക്രട്ടറി ജി. രാധാകൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. ബൈജുലാൽ സ്വാഗതവും പൊന്നമ്മ മഹേശൻ നന്ദിയും പറഞ്ഞു. അംഗങ്ങളുടെയും മക്കളുടെയും ചെറുമക്കളുടെയും കലാപരിപാടികളും സന്തോഷ് ഇരവിപുരത്തിന്റെ ഗാനമേളയും ഉണ്ടായിരുന്നു.