psc

കൊല്ലം: പി.എസ്‌.സി പരീക്ഷാത്തട്ടിപ്പുമായി ബന്ധപ്പെട്ട ഒരു കേസിന്റെ വിചാരണ മാറ്റി. കോട്ടയം ജില്ലയിലെ ലാസ്റ്റ്‌ഗ്രേഡ്‌ സർവന്റ്‌ പരീക്ഷയിൽ ആൾമാറാട്ടം നടത്തിയെന്ന കേസിന്റെ വിചാരണയാണ്‌ സാക്ഷി ഹാജരാകാത്തതിനാൽ ജുഡീഷ്യൽ ഒന്നാം ക്ലാസ്‌ മജിസ്ട്രേട്ട്‌ പി. അരുൺ കുമാർ ഡിസംബർ 17 ലേക്ക്‌ മാറ്റിയത്‌.

ഒന്നാംസാക്ഷി അങ്ങാടിക്കൽ വലിയത്ത്‌ പുത്തൻവീട്ടിൽ ജിനേഷ്‌കുമാറാണ്‌ ഹാജരാകാത്തത്‌. 2010 അങ്ങാടിക്കൽ കൊടുമൺ എസ്‌.എൻ.വി.എച്ച്‌.എസ്‌.എസിൽ ആഗസ്റ്റ് 21ന്‌ പകൽ രണ്ടു മുതലായിരുന്നു പരീക്ഷ. സുനിൽദാസ്‌ വ്യാജ ഹാൾടിക്കറ്റുണ്ടാക്കി ആൾമാറാട്ടം നടത്തി പരീക്ഷയെഴുതിയെന്നാണ്‌ കേസ്‌. കൊല്ലം അസിസ്റ്റന്റ്‌ കമ്മിഷണർ കൃഷ്ണകുമാറാണ്‌ കേസ്‌ അന്വേഷിച്ചത്‌. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യൽ പബ്ലിക്‌ പ്രോസിക്യൂട്ടർ പാരിപ്പള്ളി ആർ. രവീന്ദ്രൻ, സുബാപിള്ള, ആർ.എസ്‌. നിത്യ എന്നിവർ ഹാജരായി.