church
ജോനകപ്പുറം കാദീശാ സുറിയാനി പള്ളിയിൽ ഓർമ്മപ്പെരുന്നാളിനും അർദ്ധ സഹസ്രാബ്ദിക്കും മുൻ വികാരി ഫാ. അലക്സാണ്ടർ മേലേവിള, വികാരി ഫാ. ബഹനാൻ കോരുത് എന്നിവരുടെ കാർമ്മികത്വത്തിൽ കൊടിയേറ്റുന്നു

കൊല്ലം: ജോനകപ്പുറം കാദീശാ സുറിയാനി പള്ളിയിൽ മാർ സപ്പോർ, മാർ അഫ്രോത്ത് പിതാക്കൻമാരുടെ ഓർമ്മപ്പെരുന്നാളിനും അർദ്ധ സഹസ്രാബ്ദിക്കും കൊടിയേറി. മുൻ വികാരി ഫാ. വി. അലക്സാണ്ടർ മേലേവിള, വികാരി ഫാ. ബഹനാൻ കോരുത് എന്നിവർ കാർമ്മികത്വം വഹിച്ചു.

17ന് രാവിലെ 7.30ന് പ്രഭാത നമസ്കാരം, 8.30ന് ഡോ. യൂഹാനോൻ മാർ ദിമിത്രിയോസ് മെത്രാപ്പൊലീത്തയുടെ മുഖ്യകാർമ്മികത്വത്തിൽ കുർബാന, 11.30ന് സംഗീതാർച്ചന, ഫാ. ഫിലിപ്പ് തരകൻ നയിക്കുന്ന കുടുംബസംഗമം, ഉച്ചയ്ക്ക് 1ന് വെച്ചൂട്ട് എന്നിവ നടക്കും. ഉച്ചയ്ക്ക് 2ന് നടക്കുന്ന സാംസ്കാരിക സമ്മേളനം എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും. കൊല്ലം ഭദ്രാസനം മെത്രാപ്പൊലീത്ത സഖറിയാ മാർ അന്തോണിയോസ് അദ്ധ്യക്ഷത വഹിക്കും. ഡൽഹി ഭദ്രാസനത്തിലെ ഡോ. യൂഹന്നോൻ മാർ ദിമിത്രയോസ് മുൻ വികാരിമാരെ ചടങ്ങിൽ ആദരിക്കും. എം. മുകേഷ് എം.എൽ.എ, എം. നൗഷാദ് എം.എൽ.എ, മേയർ വി. രാജേന്ദ്രബാബു, കൗൺസിലർ വത്സല ടീച്ചർ, ഭദ്രാസന സെക്രട്ടറി ഫാ. സോളു കോശി രാജു എന്നിവർ സംസാരിക്കും. വികാരി ഫാ. ബഹനാൻ കോരുത് സ്വാഗതവും സെക്രട്ടറി കോശി മുതലാളി മലയിൽ നന്ദിയും പറയും.

18ന് രാവിലെ 7.30ന് പ്രഭാത നമസ്കാരം, 8.30ന് സഖറിയാ മാർ അന്തോണിയോസ് മെത്രാപ്പൊലീത്തയുടെ കാർമ്മികത്വത്തിൽ കുർബന, 10.30ന് പ്രദക്ഷിണം, ധൂപപ്രാർത്ഥന, ആശിർവാദം, നേർച്ചവിളമ്പ്, കൊടിയിറക്ക്.