കരുനാഗപ്പള്ളി: വൃശ്ചികോത്സവത്തോടനുബന്ധിച്ച് ഓച്ചിറ ശ്രീനാരായണ മഠത്തിൽ 12 ദിവസം നീണ്ടുനിൽക്കുന്ന ശ്രീനാരായണ ധർമ്മ പ്രചാരണത്തിനുള്ള ഒരുക്കങ്ങൾ എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ പൂർത്തിയാക്കി. 17ന് ആരംഭിക്കുന്ന പ്രചാരണ പരിപാടികൾ 28ന് സമാപിക്കും. ശ്രീനാരായണ ഗുരുദേവ ദർശനങ്ങളെ കുറിച്ചുള്ള പ്രഭാഷണങ്ങൾ, സമ്മേളനങ്ങൾ, സെമിനാറുകൾ, എസ്.എൻ.ഡി.പി യോഗത്തിന്റെ ചരിത്രം തുടങ്ങിയവ ശ്രീനാരായണ ധർമ്മ പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കും. 17ന് പുലർച്ചെ ഗുരുപൂജ, ശാന്തിഹവനം, രാവിലെ 11ന് ആരംഭിക്കുന്ന ശ്രീനാരായണ ധർമ്മ പ്രചാരണ സമ്മേളനത്തിന്റെ ഉദ്ഘാടനം ശിവഗിരി ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ നിർവഹിക്കും. പൊതു സമ്മേളനം എസ്.എൻ. ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് കെ.സുശീലൻ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി എ. സോമരാജൻ, കെ.പി. രാജൻ, കെ.ജെ. പ്രസേനൻ, കെ.ആർ. വിദ്യാധരൻ, എസ്. സലിംകുമാർ. കള്ളേത്ത് ഗോപി, എല്ലയ്യത്ത് ചന്ദ്രൻ, ക്ലാപ്പന ഷിബു, കുന്നേൽ രാജേന്ദ്രൻ, ബി. കമലൻ, എം. ചന്ദ്രൻ, മണിയമ്മ, മധുകുമാരി, നീലികുളം സിബു, ശരത്ചന്ദ്രൻ, എസ്. ശോഭനൻ എന്നിവർ പ്രസംഗിക്കും. 18ന് രാവിലെ 11ന് എസ്.എൻ.ഡി.പി യോഗവും ആനുകാലിക വിഷയവും എന്നതിനെകുറിച്ചുള്ള സമ്മേളനം എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യും. പച്ചയിൽ സന്ദീപ്, കളരിക്കൽ ജയപ്രകാശ്, അശോകപ്പണിക്കർ, അഡ്വ. രാജേഷ് ചന്ദ്രൻ, കുന്നേൽ രാജേന്ദ്രൻ, കോയിത്തറ ബാബു, പി. ശിവരാമൻ, യൂണിയൻ വൈസ് പ്രസിഡന്റ് എസ്. ശോഭനൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തും. യൂണിയൻ പ്രസിഡന്റ് കെ.സുശീലൻ അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി എ. സോമരാജൻ ആമുഖപ്രഭാഷണം നടത്തും. 19ന് രാവിലെ 11ന് ശ്രീനാരാണ ഗുരുദേവ ദർശനം എന്ന വിഷയത്തെ കുറിച്ച് കേരളകൗമുദി യൂണിറ്റ് ചീഫും റസിഡന്റ് എഡിറ്ററുമായ എസ്. രാധാകൃഷ്ണൻ ക്ലാസെടുക്കും. അഡ്വ. ധനപാലൻ, കെ.പി. രാജൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തും. യൂണിയൻ പ്രസിഡന്റ് കെ. സുശീലൻ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി എ. സോമരാജൻ സ്വാഗതവും യൂണിയൻ വൈസ് പ്രസിഡന്റ് എസ്. ശോഭനൻ നന്ദിയും പറയും. 20ന് രാവിലെ 11ന് ആരംഭിക്കുന്ന സമ്മേളനം എസ്.എൻ ട്രസ്റ്റ് ട്രഷറർ ഡോ. ജയദേവൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് അദ്ദേഹം ദൈവദശകത്തെക്കുറിച്ച് ക്ലാസെടുക്കും. അരിനല്ലൂർ സഞ്ജയൻ, കാരയിൽ അനീഷ്, ബി. കമലൻ, ആർ. രാജേഷ് ,എന്നിവർ മുഖ്യപ്രഭാഷണം നടത്തും. യൂണിയൻ പ്രസിഡന്റ് കെ. സുശീലൻ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി എ. സോമരാജൻ സ്വാഗതവും യൂണിയൻ വൈസ് പ്രസിഡന്റ് എസ്. ശോഭനൻ നന്ദിയും പറയും. 21ന് സാമൂഹ്യ പരിഷ്ക്കരണത്തിൽ യുവാക്കളുടെ പങ്ക് എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സമ്മേളനം യോഗം കൗൺസിലർ പി. സുന്ദരൻ ഉദ്ഘാടനം ചെയ്യും. ആർ. രവി, പി.കെ. ശശാങ്കൻ, അഡ്വ. അനിൽ എസ്. കല്ലേലിഭാഗം, കള്ളേത്ത് ഗോപി എന്നിവർ മുഖ്യപ്രഭാഷണം നടത്തും. യൂണിയൻ പ്രസിഡന്റ് കെ. സുശീലൻ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി എ. സോമരാജൻ സ്വാഗതവും വൈസ് പ്രസിഡന്റ് എസ്. ശോഭനൻ നന്ദിയും പറയും. 22ന് സി. കേശവനും കോഴഞ്ചേരി പ്രസംഗവും എന്ന വിയയത്തെക്കുറിച്ചുള്ള സമ്മേളനം എസ്.എൻ.ഡി.പി യോഗം ചാത്തന്നൂർ യൂണിയൻ പ്രസിഡന്റ് ബി.ബി. ഗോപകുമാർ ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് കെ. സുശീലൻ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി എ. സോമരാജൻ, യൂണിയൻ വൈസ് പ്രസിഡന്റ് എസ്. ശോഭനൻ, സതേൺ റെയിൽവേ കൺസൾട്ടന്റീവ് കമ്മിറ്റി അംഗം അഡ്വ. പി.എസ്. ബാബുരാജ്, കായംകുളം യൂണിയൻ അഡ്മിസ്ട്രേറ്റീവ് കൺവീനർ പ്രദീപ് ലാൽ, യോഗം ബോർഡ് മെമ്പർ കെ.ആർ. വിദ്യാധരൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തും. 23ന് ടി.കെ. മാധവനും എസ്.എൻ.ഡി.പി യോഗം എന്ന വിഷയത്തെ കുറിച്ചുള്ള സമ്മേളനം എസ്.എൻ.ഡി.പി യോഗം ലീഗൽ അഡ്വൈസർ അഡ്വ. എ.എൻ. രാജൻബാബു ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് കെ. സുശീലൻ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി എ. സോമരാജൻ, എസ്. സലിംകുമാർ, എൻ. അശോകൻ, എല്ലയ്യത്ത് ചന്ദ്രൻ, എസ്. ശോഭനൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തും. 24ന് ആരോഗ്യവും പരിപാലനവും എന്ന വിഷയത്തിലുള്ള സമ്മേളനം ഡോ. പ്രതാപ് കുമാർ ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് കെ. സുശീലൻ അദ്ധ്യക്ഷത വഹിക്കും, യൂണിയൻ സെക്രട്ടറി എ. സോമരാജൻ, എസ്. ശോഭനൻ, ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. മജീദ്, യോഗം ബോർഡ് മെമ്പർ കെ.ജെ. പ്രസേനൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തും. 25 ന് ആർ. ശങ്കറും വിദ്യാഭ്യാസ വീക്ഷണവും എന്ന സമ്മേളനം യോഗം കൗൺസിലർ അഡ്വ. രാജൻ മഞ്ചേരി ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് കെ. സുശീലൻ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി എ. സോമരാജൻ, കൊട്ടാരക്കര യൂണിയൻ പ്രസിഡന്റ് സതീഷ് സത്യപാലൻ, ചന്ദ്രൻ ചങ്ങൻകുളങ്ങര, യൂണിയൻ വൈസ് പ്രസിഡന്റ് എസ്. ശോഭനൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തും. 26ന് ആർ. ശങ്കറും എസ്.എൻ.ഡി.പി യോഗവും എന്ന സമ്മേളനം യോഗം കൗൺസിലർ പി.ടി. മന്മഥൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് കെ. സുശീലൻ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി എ. സോമരാജൻ, എസ്. സലിംകുമാർ, എസ്. ശോഭനൻ എന്നിവർ പ്രസംഗിക്കും. 27ന് പരിസ്ഥിതി സംരക്ഷണത്തിൽ ജനങ്ങളുടെ പങ്ക് എന്ന സമ്മേളനം ആർ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാനം ചെയ്യും. യൂണിയൻ പ്രസിഡന്റ് കെ. സുശീലൻ അദ്ധ്യക്ഷത വഹിക്കും. അനിയൻസ് ശശിധരൻ, ക്ലാപ്പന ഷിബു, നീലികുളം സിബു, ടി.ഡി. ശരത് ചന്ദ്രൻ എന്നിവർ പ്രസംഗിക്കും. യൂണിയൻ സെക്രട്ടറി എ. സോമരാജൻ സ്വാഗതവും വൈസ് പ്രസിഡന്റ് എസ്. ശോഭനൻ നന്ദിയും പറയും. സമാപന ദിവസമായ 28ന് രാവിലെ 11ന് ആരംഭിക്കുന്ന വനിതാ സമ്മേളനം കേന്ദ്ര വനിതാ സംഘം സെക്രട്ടറി സംഗീത വിശ്വനാഥ് ഉദ്ഘാടനം ചെയ്യും. വനിതാ സംഘം യൂണിയൻ പ്രസിഡന്റ് മണിയമ്മ അദ്ധ്യക്ഷത വഹിക്കും. എസ്.എൻ ഐ.ടി.സി പ്രിൻസിപ്പൽ വാസുദേവൻ, ടി.ടി.ഐ പ്രിൻസിപ്പൽ മധു, സെൻട്രൾ സ്കൂൾ പ്രിൻസിപ്പൽ ഡോ. സിന്ധു സത്യദാസ്, എസ്.എൻ ഓപ്പൺ കോളേജ് പ്രിൻസിപ്പൽ എം. മോനി എന്നിവർ പ്രസംഗിക്കും. വനിതാ സംഘം യൂണിയൻ സെക്രട്ടറി മധുകുമാരി സ്വാഗതവും വനിതാ യൂണിയൻ വൈസ് പ്രസിഡന്റ് സ്മിത നന്ദിയും പറയും.