ഓച്ചിറ: തഴവ ആദിത്യവിലാസം ഗവ. ഹൈസ്കൂളിലെ മലയാള ഭാഷാ വാരാചരണ സമാപനവും സ്കൂളിൽ സ്ഥാപിച്ച സി.സി.ടി.വി കാമറയുടെ ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ ശ്രീലേഖാ വേണുഗോപാൽ നിർവഹിച്ചു. കവി ഗിരീഷ് പുലിയൂർ മുഖ്യാതിഥി ആയിരുന്നു. പി.ടി.എ പ്രസിഡന്റ് പോണാൽ നന്ദകുമാർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ബിജു പാഞ്ചജന്യം, ഹെഡ്മാസ്റ്റർ ആർ. സുനിൽകുമാർ, ഷിബു എസ്. തൊടിയൂർ, വി.എസ്. കവി, ബി. സൗദാംബിക, സ്മിതാ സന്തോഷ്, കെ. ഹസീന, എൻ.കെ. വിജയകുമാർ, ആർ. പദ്മകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.