കൊട്ടിയം: തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന സാംസ്കാരിക സംഘടനയായ മയ്യനാട് സംഗമത്തിന്റെ നേതൃത്വത്തിൽ മയ്യനാട് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് വിതരണം ചെയ്തു. ഇതോടനുബന്ധിച്ച് സ്കൂൾ അങ്കണത്തിൽ ചേർന്ന സാംസ്കാരിക സമ്മേളനം പ്രസിഡന്റ് രാജൻ കെ. രമേഷ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജരും സംഗമം എക്സിക്യൂട്ടീവ് മെമ്പറുമായ ബി.പി.സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. കേരളകൗമുദി യൂണിറ്റ് ചീഫ് എസ്. രാധാകൃഷ്ണൻ , സംഗമം സെക്രട്ടറി ഡോ. ശ്യാം പ്രകാശ്, ട്രഷറർ എം. ബാലചന്ദ്രൻ, രക്ഷാധികാരി ഡി. കുട്ടപ്പൻ, എക്സിക്യൂട്ടീവ് മെമ്പർ ഡോ. ലതാ ദേവി, സ്കൂൾ പ്രിൻസിപ്പൽ ബി. ഹേമ, ഹെഡ്മാസ്റ്റർ ബി. ഷിബു, സ്റ്റാഫ് സെക്രട്ടറി ബി. കൃഷ്ണരാജ് എന്നിവർ പ്രസംഗിച്ചു. എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി വിഭാഗത്തിലുള്ള 10 കുട്ടികൾക്കാണ് സ്കോളർഷിപ്പ് നൽകിയത്.
ഫോട്ടോ: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉയർന്ന മാർക്ക് നേടിയ മയ്യനാട് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ കേരളകൗമുദി യൂണിറ്റ് ചീഫും റസിഡന്റ് എഡിറ്ററുമായ എസ്. രാധാകൃഷ്ണൻ, മയ്യനാട് സംഘം പ്രസിഡന്റ് രാജൻ കെ. രമേശ്, സെക്രട്ടറി ഡോ. ശ്യാം പ്രകാശ്, ട്രഷറർ എം. ബാലചന്ദ്രൻ, മെഡിക്കൽ കോളേജ് മുൻ പ്രൊഫസർ ഡോ. ജി. ലത, മയ്യനാട് സംഘം ലയൺസ് ക്ലബ്ബ് ഓഫ് ട്രിവാൻഡ്രം ടവേഴ്സ് ഡിസ്ട്രിക് റീജിണൽ ചെയർമാൻ ബി.പി. സുഭാഷ്, ലയൺസ് ക്ലബ്ബ് ഓഫ് ട്രിവാൻഡ്രം ടവേഴ്സ് ഡയറക്ട് പി.ആർ.ഒ ഡി. കുട്ടപ്പൻ, സ്കൂൾ പ്രിൻസിപ്പൽ ബി. ഹേമ, ഹെഡ്മാസ്റ്റർ ബി. ഷിബു എന്നിവർക്കൊപ്പം