c
യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസിൽ നിന്ന് (മീറ്റർ കമ്പനി) പിരിഞ്ഞ ജീവനക്കാരുടെ പത്താം വാർഷിക പൊതുയോഗം എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസിൽ നിന്ന് (മീറ്റർ കമ്പനി) പിരിഞ്ഞ ജീവനക്കാരുടെ പത്താം വാർഷിക പൊതുയോഗം എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ 65 ലക്ഷത്തോളം വരുന്ന ഇ.പി.എഫ് പെൻഷൻകാർക്ക് 15 വർഷം കഴിഞ്ഞ കമ്മ്യൂട്ടേഷൻ തുകയും ഇ.എസ്.ഐ ചികിത്സയും നൽകുമെന്ന് കേന്ദ്ര തൊഴിൽമന്ത്രി പാർലമെന്റിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പിയോട് ഉറപ്പ് നൽകിയിരുന്നു. 180 മാസം കഴിഞ്ഞ കമ്മ്യൂട്ടേഷൻ തുകയും ഇ.എസ്.ഐ ചികിത്സയും 18ന് നടക്കുന്ന പാർലമെന്റ് സെക്ഷനിൽ വീണ്ടും ചർച്ച ചെയ്യുമെന്ന് പ്രേമചന്ദ്രൻ അറിയിച്ചു. പെൻഷൻകാർക്ക് തടഞ്ഞു വെച്ചിരുന്ന ആനുകൂല്യങ്ങൾ നേടിത്തരുമെന്ന് യോഗത്തിൽ അംഗങ്ങൾക്ക് ഉറപ്പ് നൽകുകയും ചെയ്തു. സമ്മേളനത്തിൽ പി. സുരേന്ദ്രബാബുവിനെ പ്രസിഡന്റായും ചവറ രാധാകൃഷ്ണനെ സെക്രട്ടറിയായും വി. പുരുഷോത്തമനെ വൈസ് പ്രസിഡന്റായും കുരവിള പോളിനെ ജോയിന്റ് സെക്രട്ടറിയായും തിരഞ്ഞെടുത്തു. എൻ. കൃഷ്ണൻകുട്ടി ഉൾപ്പടെയുള്ള 15 അംഗ കമ്മിറ്റിയെയും തിരഞ്ഞെടുത്തു.