ചാത്തന്നൂർ: അഖിലകേരള വിശ്വകർമ്മസഭ പാരിപ്പള്ളി 2008-ാം നമ്പർ ശാഖയുടെ വാർഷിക സമ്മേളനവും കുടുംബസംഗമവും നടന്നു. ചാത്തന്നൂർ താലൂക്ക് യൂണിയൻ ആക്ടിംഗ് പ്രസിഡന്റ് പുഷ്പൻ വേളമാനൂർ ഉദ്ഘാടനം ചെയ്തു. ചിറക്കര ബിനുകുമാർ അദ്ധ്യഷത വഹിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡ് വിതരണം ചെയ്തു. ശാഖാ അംഗങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. അനന്തൻ കല്ലുവാതുക്കൽ, ബാബുരാജൻ, ബിജു എള്ളുവിള, ഗീതമ്മാൾ, മനോജ്, സേതു, മനേഷ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി എസ്. രാജേഷ് (പ്രസി), വി.ആർ. സേതു(സെക്ര), വിഷ്ണു (ഖജാൻജി), ലിജു (വൈ. പ്രസി), മനോജ്( ജോ. സെക്ര), മാനേശ് എഴിപ്പുറം ( യൂണിയൻ പ്രതിനിധി) എന്നിവരെ തിരഞ്ഞെടുത്തു.