അഞ്ചൽ: ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യ അഞ്ചൽ-കടയ്ക്കൽ മേഖലാ സമ്മേളനം ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത്പ്രസിഡന്റ് എസ്. അരുണാദേവി ഉദ്ഘാടനം ചെയ്തു. എരിയാ പ്രസിഡന്റ് ഡോ.എം.എ. റസിയ അദ്ധ്യക്ഷത വഹിച്ചു. മികച്ച രീതിയിലുള്ള ഔഷധ സസ്യ സംരക്ഷണത്തിനുള്ള പുരസ്കാരം ചോഴിയക്കോട് ഗവ. എൽ.പി. സ്കൂളിനുവേണ്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരുണാദേവിയിൽ നിന്ന് ഹെഡ്മിസ്ട്രസ് പ്രീത കുര്യൻ ഏറ്റുവാങ്ങി. ഡോ.ജി. പ്രമോദ് മുഖ്യപ്രഭാഷണം നടത്തി.
ഡോ. എസ്.വിനീത് റിപ്പോർട്ട് അവതരിപ്പിച്ചു. ആയുർവേദ ഡോക്ടർമാരായ രജിത്ത് ആനന്ദ്, ഇ. മനേഷ് കുമാർ, ഡോ.എ.ജെ. അശോകൻ, പി. സുരേന്ദ്രൻ, ബി.ആർ. സബാഷ് സെൻ, ആർ. ചന്ദ്രസേനൻ തുടങ്ങിയവർ പ്രസംഗിച്ചു. ഡോ. കെ. രഘുനാഥൻ സ്വാഗതവും ഡോ. ആർ. രാജേഷ് നന്ദിയും പറഞ്ഞു.