abdul-salam-president
എം. അബ്ദുൽ സലാം (പ്രസിഡന്റ് )

കൊല്ലം: വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസുകളിൽ ലീഗൽ ഓഫീസർമാരെ നിയമിക്കണമെന്ന് കേരള എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റ് മിനിസ്റ്റീരിയൽ സ്റ്റാഫ് യൂണിയൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

കോടതി കേസുകളുമായി ബന്ധപ്പെട്ട ഫയലുകളിൽ തീർപ്പാക്കാൻ കാലതാമസം നേരിടുകയും കേസുകളുടെ എണ്ണം വൻതോതിൽ വർദ്ധിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്.

ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളുടെ സംയോജനം നടപ്പാക്കുമ്പോൾ സ്കൂളുകളിൽ ആവശ്യമായ മിനിസ്റ്റീരിയൽ സ്റ്റാഫിനെ നിയമിക്കുക, ഹയർ സെക്കൻഡറി അദ്ധ്യാപക യോഗ്യത നേടിയ മിനിസ്റ്റീരിയൽ ജീവനക്കാർക്ക് ഹയർ സെക്കൻഡറി പ്രമോഷൻ നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു.

യൂണിയൻ സംസ്ഥാന പ്രസിഡന്റ് ജി. ജയകുമാർ ജില്ലാ പ്രവർത്തക സമിതി യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജന. സെക്രട്ടറി കെ. എസ്. മഹേഷ് കുമാർ മുഖ്യാതിഥിയായിരുന്നു.

ജില്ലാ ഭാരവാഹികളായി എം. അബ്ദുൽ സലാം (പ്രസിഡന്റ് ), ബി. മഹേഷ് കുമാർ (സെക്രട്ടറി ), എച്ച് . നിയാസ് (ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു.