drivers
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഗവ.ഡ്രൈവേഴ് സ് അസോസിയേഷന്റെ നേതൃത്വത്തിൽ കളക്ടറേ​റ്റ് പടിയ്ക്കൽ നടത്തിയ പ്രതിഷേധ യോഗം ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി സകേശൻ ചൂലിക്കാട് ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: സിവിൽ സർവീസിലെ കരാർവൽക്കരണം അവസാനിപ്പിക്കുക, ഡ്രൈവർമാരെ പി.എസ്.സി ലിസ്​റ്റിൽ നിന്ന് മാത്രം നിയമിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കുക, ഡ്രൈവർമാരുടെ അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത കാലോചിതമായി പരിഷ്‌കരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഗവ. ഡ്രൈവേഴ്സ് അസോസിയേഷൻ കൊല്ലം ജില്ലാ കമ്മി​റ്റി നേതൃത്വത്തിൽ സർക്കാർ ഡ്രൈവർമാർ ഇന്നലെ പ്രതിഷേധ ദിനമായി ആചരിച്ചു. കൊല്ലം കളക്ടറേറ്റിനു മുന്നിൽ കൂടിയ പ്രതിഷേധയോഗം ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി സകേശൻ ചൂലിക്കാട് ഉദ്ഘാടനം ചെയ്തു.കെ.ജി.ഡി.എ ജില്ലാ പ്രസിഡന്റ് എം.ബി.ശിവദാസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ടി.ജോസഫ്, ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി കെ.വിനോദ് ,ട്രഷറർ സി.മനോജ് കുമാർ, ജി.ജയകുമാർ,എ.സന്തോഷ് കുമാർ, എ.ബിജു, അജിത്ത് തുടങ്ങിയവർ സംസാരിച്ചു.ഡ്രൈവർമാർ ബാഡ്ജ് ധരിച്ചാണ് ജോലി ചെയ്യ്തത്.