ഓച്ചിറ: പ്രബുദ്ധമായ ശീലങ്ങളിലൂടെ ആരോഗ്യമുള്ള സമൂഹത്തെ വളർത്തിയെടുക്കുവാൻ വിദ്യാർത്ഥികൾ മാതൃകയായി മാറണമെന്ന് ജില്ലാ പ്രിൻസിപ്പൽ ജഡ്ജ് പഞ്ചാപകേശൻ പറഞ്ഞു. ഓച്ചിറ പരബ്രഹ്മ നഴ്സിംഗ് കോളേജ് ഹോസ്റ്റലിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ഷേത്രം ഭരണസമിതി പ്രസിഡന്റ് പ്രൊഫ.എ. ശ്രീധരൻപിള്ള അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇൻ ചാർജ് കളരിക്കൽ ജയപ്രകാശ്, വൈസ് പ്രസിഡന്റ് ആർ.ഡി. പദ്മകുമാർ, ശശിധരൻപിള്ള, ജയമോഹനൻ, തഴവ ഗോപാലകൃഷ്ണപിള്ള, പുഷ്പദാസൻ ചേരാവള്ളി, മോഹനൻ തുടങ്ങിയവർ സംസാരിച്ചു.