sachifoundation
ശ്രീനാരായണ ഗുരു സച്ചിദാനന്ദ സ്വാമി ഫൗണ്ടേഷൻ ന്യൂ ഡൽഹിയുടെ വാർഷിക ആഘോഷം ഡൽഹിയിൽ എസ്. സുവർണ്ണ കുമാർ ഉദ്ഘാടനം ചെയ്യുന്നു:

ന്യൂഡൽഹി: സച്ചിദാനന്ദ സ്വാമി ഫൗണ്ടേഷൻ മൂന്നാം വാർഷികം ഡൽഹിയിൽ ആഘോഷിച്ചു. മുഖ്യ രക്ഷാധികാരി എസ്. സുവർണകുമാർ ഉദ്ഘാടനം ചെയ്ത‌ു. പ്രസിഡന്റ് കെ.എസ്. കുഞ്ഞുമോൻ, എസ്.എൻ.ഡി.പി യോഗം ഡൽഹി യൂണിയൻ വൈസ് പ്രസിഡന്റ് ടി.എസ്. അനിൽ, ഡയറക്‌ടർ എം.കെ. അനിൽ, ഡൽഹി ശ്രീനാരായണ കേന്ദ്രം മുൻ ജനറൽ സെക്രട്ടറി എസ്.കെ. കുട്ടി, എസ്. എൻ.ഡി.പി യോഗം വനിതാ സംഘം പ്രസിഡന്റ് സുധാലച്ചു, ഫൗണ്ടേഷൻ വർക്കിംഗ് പ്രസിഡന്റ് തഴവ ശിവദാസൻ, ജനറൽ സെക്രട്ടറി മൺട്രോതുരുത്ത് എൻ. ശശിധരൻ, സെക്രട്ടറി സുജാ രാജേന്ദ്രൻ, ഗീതാ അനിൽ, സരളാ ശിവദാസ്, എൻ. രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.