കൊല്ലം: മദ്രാസ് ഐ. ഐ. ടിയിലെ വിദ്യാർത്ഥിനിയും കൊല്ലം സ്വദേശിനിയുമായ ഫാത്തിമ ലത്തീഫിന്റെ മരണവുമായി ബന്ധപ്പെട്ട് പഴുതടച്ച അന്വേഷണം നടത്തി ഉത്തരവാദികളെ നിയമത്തിനു മുന്നിലെത്തിക്കണമെന്ന് എസ്. എഫ്. ഐ ആവശ്യപ്പെട്ടു. ഫാത്തിമയ്ക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലത്തു എസ്. എഫ് .ഐയുടെ നേതൃത്വത്തിൽ പ്രതിഷേധജ്വാല സംഘടിപ്പിച്ചു. ജ്വാല വിദ്യാർത്ഥികൾക്ക് ഫാത്തിമയുടെ സഹോദരി അയിഷ ലത്തീഫ് കൈമാറി.
യോഗത്തിൽ എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി ആദർശ് എം സജി, അഞ്ചു കൃഷ്ണ, അനന്തു പി, ഗോപീകൃഷ്‌ണ, പ്രേംചന്ദ്, വിഷ്ണു തുടങ്ങിയവർ സംസാരിച്ചു.