snd
ആര്യങ്കാവ് ശാഖയിലെ ശാഖാ തല കുടുംബ സംഗമം എസ്.എൻ.ട്രസ്റ്റ് പുനലൂർ ആർ.ഡി.സി ചെയർമാനും, പുനലൂർ യൂണിയൻ പ്രസിഡൻറുമായ ടി.കെ.സുന്ദരേശൻ ഉദ്ഘാടനം ചെയ്യുന്നു. യൂണിയൻ സെക്രട്ടറി ആർ.ഹരിദാസ്, വൈസ് പ്രസിഡൻറ് ഏ.ജെ.പ്രതീപ്, യോഗം അസി.സെക്രട്ടറി വനജാവിദ്യാധരൻ, ശാഖാ സെക്രട്ടറി കെ.കെ.സരസൻ, പ്രസിഡൻറ് എം.അനിൽകുമാർ തുടങ്ങിയവർ സമീപം.

പുനലൂർ: എസ്.എൻ.ഡി.പി യോഗം 2482-ാം നമ്പർ ആര്യങ്കാവ് ശാഖയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ശാഖാതല കുടുംബസംഗമം ജനപങ്കാളിത്തെം കൊണ്ട് ഏറെ ശ്രദ്ധേയമായി മാറി. എസ്.എൻ ട്രസ്റ്റ് പുനലൂർ ആർ.ഡി.സി.ചെയർമാനും പുനലൂർ യൂണിയൻ പ്രസിഡന്റുമായ ടി.കെ. സുന്ദരേശൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എം.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. യോഗം അസി. സെക്രട്ടറി വനജ വിദ്യാധരൻ, യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ. പ്രതീപ്, യൂണിയൻ സെക്രട്ടറി ആർ. ഹരിദാസ്, വനിതാസംഘം യൂണിയൻ സെക്രട്ടറി ഓമന പുഷ്പാംഗദൻ, ശാഖാ സെക്രട്ടറി കെ.കെ. സരസൻ, അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് അംഗം സുനിതാ സിജു, യൂണിയൻ പ്രതിനിധി കുസുമൻ, വനിതാസംഘം ശാഖാ പ്രസിഡന്റ് ഉഷാ മണി, സെക്രട്ടറി സുധാ രാജൻ തുടങ്ങിയവർ സംസാരിച്ചു.