പുനലൂർ: പുനലൂർ-പത്തനാപുരം പാതയിൽ കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസ് ബൈക്കിൽ ഇടിച്ചു ബൈക്ക് യാത്രികനായ യുവാവിന്റെ കാലൊടിഞ്ഞു. പുനലൂർ ചാലക്കോട് വാലുതുണ്ടിൽ വീട്ടിൽ മുത്തുവിന്റെ (33) വലതുകാലും കൈവിരലുമാണ് ഒടിഞ്ഞത്. പുനലൂർ ഗവ. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച മുത്തുവിനെ പ്രാഥമിക ചികിത്സകൾ നൽകിയ ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇന്നലെ ഉച്ചയ്ക്ക് 12.45 ഓടെ പുനലൂരിന് സമീപത്തെ മുക്കടവ് പാലത്തിന് വടക്ക് ഭാഗത്തായിരുന്നു അപകടം. പുനലൂരിൽ നിന്ന് പത്തനാപുരം ഭാഗത്തേക്ക് പോയ ബസ് എതിർദിശയിൽ നിന്നെത്തിയ ബൈക്കയിൽ ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് അരമണിക്കൂറോളം ഗതാഗതം മുടങ്ങി.