paravur-sajeeb
ജവഹർലാൽ നെഹ്‌റുവിന്റെ 130-ാം ജന്മദിനാഘോഷത്തോടനുബന്ധിച്ച് പരവൂർ നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നെടുങ്ങോലം ജംഗ്ഷനിൽ അദ്ദേഹത്തിന്റെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തുന്നു

പരവൂർ : ഇന്ത്യയുടെ ആദ്യ പ്രധാന മന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ 130-ാം ജന്മദിനാഘോഷം പരവൂർ നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു.
നെടുങ്ങോലം ജംഗ്ഷനിൽ അദ്ദേഹത്തിന്റെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചനയും അനുസ്മരണവും നടന്നു. യു.ഡി.എഫ് ചെയർമാൻ പരവൂർ രമണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പരവൂർ മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. പരവൂർ സജീബ്, അഡ്വ. ബി. സുരേഷ്, എൻ. രഘു, സുരേഷ് ഉണ്ണിത്താൻ, ഷംസുദ്ദീൻ, ആന്റണി, ജയശങ്കർ, ദീപക്ക്, സുലോചന, സജി തട്ടത്തുവിള എന്നിവർ സംസാരിച്ചു.